നഗരമധ്യത്തിലെ കാടുമൂടിയ റയില്‍വെ കെട്ടിടത്തില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
കൊല്ലം: നഗരമധ്യത്തിലെ കാടുമൂടിയ റയില്‍വെ കെട്ടിടത്തില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.തുടര്‍ച്ചയായ ലൈംഗിക ബന്ധത്തിനിടെ യുവതി നിലവിളിച്ചതോടെയാണ് പ്രതിയായ നാസുവെന്ന നസീം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മരിച്ചെന്ന് ഉറപ്പായശേഷം യുവതിയുടെ ബാഗില്‍നിന്ന് മൊബൈല്‍ ഫോണും പണവും ഇയാള്‍ കവര്‍ന്നു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയത്. ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം നഗ്നമായ നിലയിലായിരുന്നു. ഡിസംബര്‍ 29-ന് 3.30-ന് കൊല്ലം ബീച്ചില്‍വെച്ചാണ് കൊല്ലപ്പെട്ട യുവതിയും പ്രതിയായ അഞ്ചല്‍ വയലാ ലക്ഷംവീട് കോളനിയില്‍ നാസുവും പരിചയപ്പെടുന്നത്.സൗഹൃദം സ്ഥാപിച്ചശേഷം പ്രതി യുവതിയെ ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പള്ളിക്ക് എതിര്‍വശത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ക്വാര്‍ട്ടേഴ്സിന്റെ പിന്‍വശത്ത് കതകില്ലാത്ത ജനലിലൂടെ കെട്ടിടത്തിനുള്ളില്‍ കയറി തുടര്‍ച്ചയായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് യുവതി നിലവിളിച്ചത്. രാത്രി 8.30-ഓടെയാണ് കൊലപാതകം.യുവതിയുടെ മൊബൈല്‍ ഫോണ്‍ പ്രതിയുടെ കൈവശം കണ്ടെത്തിയിരുന്നെങ്കിലും കളഞ്ഞുകിട്ടിയതാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിട്ടയച്ചിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ കസ്റ്റഡിയിെലടുത്ത് ചോദ്യംചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. പോക്സോ കേസിലും മോഷണക്കേസിലും പ്രതിയാണ് ഇയാള്‍.നാസുവിനെ കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും ചോദ്യംചെയ്യലും ആരംഭിച്ചു. യുവതിയെ കാണാതായ 29-ന് രാത്രി അമ്മ ഇവരുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ മറ്റാരുടെയോ അവ്യക്തമായ സംസാരം കേട്ടതായി മൊഴിനല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന സംശയവുമുണ്ട്. അതും പോലീസ് പരിശോധിക്കുന്നുണ്ട്.ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക തുമ്ബായത് മോഷ്ടിച്ച മൊബൈല്‍ ഫോണാണ്. യുവതി കൊല്ലപ്പെട്ടെന്ന് അറിയുന്നതിനു മുമ്ബേ ഫോണുമായി പ്രതി പിടിയിലായിരുന്നു. തനിക്ക് കളഞ്ഞുകിട്ടിയതാണ് ഫോണ്‍ എന്നു പറഞ്ഞതോടെ പോലീസ് വിട്ടയച്ചെങ്കിലും ഇതേ ഫോണാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.പ്രതി നാസിം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണ്. ബൈക്കും ഉപയോഗിക്കാറില്ല. നടന്നാണ് യാത്രകള്‍. ഈ ഫോണുമായി 31-ന് രാത്രി പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ നാസിമിലേക്ക് എത്താനും കൊലപാതകത്തിന്റെ ചുരുളഴിക്കാനും പോലീസിന് ഏറെ പണിപ്പെടേണ്ടിവന്നേനേ. മൃതദേഹം കണ്ടെത്തിയശേഷം അഞ്ചലിലെ വീട്ടില്‍നിന്ന് നാസിമിനെ കസ്റ്റഡിയിലെടുത്തെങ്കിലും ആദ്യം ഇയാള്‍ കുറ്റം സമ്മതിച്ചില്ല. തുടരെയുള്ള ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകശേഷം യുവതിയുടെ ഫോണ്‍ മോഷ്ടിച്ച പ്രതി, സിം കാര്‍ഡ് നശിപ്പിച്ചു. ഇതോടെ തെളിവു നശിച്ചെന്ന വിശ്വാസത്തിലായിരുന്നു നാസിം. ഫോണിലെ ‘കോള്‍ ലിസ്റ്റ്’ നോക്കി അവസാനം വിളിച്ച നമ്ബര്വഴിയാണ് ഫോണിന്റെ ഉടമ കാണാതായ യുവതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.