ഇലവീഴപൂഞ്ചിറയില്‍ നിന്നുള്ള വിദൂരക്കാഴ്‌ചകള്‍ അതിമനോഹരമാണ്
ഇടുക്കി: പേരുപോലെ തന്നെ കാഴ്ച്ചകള്‍ കൊണ്ടും അതിമനോഹരമാണ് ഇലവീഴാപൂഞ്ചിറ. കോട്ടയം – ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ ഈ മലമുകളില്‍ നിന്നാല്‍ അഞ്ചു ജില്ലകളുടെ വിദൂര ദൃശ്യം ആസ്വദിക്കാം. സമുദ്രനിരപ്പില്‍ നിന്ന് 3,200 അടി ഉയരത്തില്‍ ആണ് ഇലവീഴാപൂഞ്ചിറ.വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ഇലവീഴാപൂഞ്ചിറ
വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെ താമസിച്ചതായാണ് ഐതിഹ്യം. ഭീമസേനന്‍ പാഞ്ചാലിക്കായി നിര്‍മിച്ചതെന്ന് ഐതീഹ്യമുള്ള ഒരു ചിറ, ഇവിടെയുള്ള ഒരു ക്ഷേത്രത്തിനു സമീപം ഉണ്ട് . ഇലവീഴില്ല എന്ന് വിശ്വസിക്കുന്ന ഈ ചിറയുള്ള പ്രദേശത്തിന് കാലക്രമേണ ഇലവീഴാപൂഞ്ചിറ എന്ന പേര് കിട്ടി.വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ഇലവീഴാപൂഞ്ചിറയിലെ കാഴ്‌ചകള്‍
ഇവിടെനിന്നുള്ള ഉദയാസ്‌തമയ കാഴ്‌ചകള്‍ അതിമനോഹരമാണ്. മഴയും മഞ്ഞും മാറി മാനം തെളിഞ്ഞാല്‍ ആയിരക്കണക്കിന് അടി താഴെയായി മലങ്കര അണക്കെട്ടും വേമ്ബനാട്ടുകായലും നെടുമ്ബാശേരിയും കാണാം. വ്യൂ പോയിന്‍റില്‍ നിന്ന് നോക്കിയാല്‍ കോട്ടയം ആലപ്പുഴ പത്തനംതിട്ട എറണാകുളം ഇടുക്കി ജില്ലകള്‍ കാണാം.വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ഇലവീഴാപൂഞ്ചിറയിലെ കാഴ്‌ചകള്‍.വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ഇലവീഴാപൂഞ്ചിറയിലെ കാഴ്‌ചകള്‍
ട്രക്കിംഗിന് പറ്റിയ പ്രദേശമാണ് ഇലവീഴാപൂഞ്ചിറ . ആയിരക്കണക്കിന് പരുന്നു കിടക്കുന്ന ഇവിടം ഒരു ട്രക്കിംഗ് കേന്ദ്രമാക്കി ഡിടിപിസി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.