പ്രധാന വാര്‍ത്തകള്‍
ബാലസംഘം 85ാം വാര്‍ഷികത്തോടനുബന്ധിച്ച് കട്ടപ്പനയില്‍ നടന്ന ബാലദിന റാലിയില്‍ അണിനിരന്നത് ആയിരത്തോളം കുട്ടികള്‍
ബാലസംഘം 85ാം വാര്‍ഷികത്തോടനുബന്ധിച്ച് കട്ടപ്പനയില്‍ നടന്ന ബാലദിന റാലിയില്‍ അണിനിരന്നത് ആയിരത്തോളം കുട്ടികള്‍. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച റാലിയില്‍ കട്ടപ്പന, ഏലപ്പാറ, നെടുങ്കണ്ടം, ഇടുക്കി, പീരുമേട്, വണ്ടന്‍മേട് ഏരിയകളിലെ കുട്ടികള്‍ പങ്കെടുത്തു. മിനി സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം സാഹിത്യകാരന്‍ അജയ് വേണു പെരിങ്ങാശേരി ഉദ്ഘാടനം ചെയ്തു. ബാലസംഘം കട്ടപ്പന ഏരിയ സെക്രട്ടറി ഷൈമ സന്തോഷ് അധ്യക്ഷയായി. സി പി ഐ എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, ബാലസംഘം സംസ്ഥാന കമ്മിറ്റിയംഗം അലീന സിംസണ്‍, ജില്ലാ പ്രസിഡന്റ് അഥീന സിബി, ജില്ലാ സെക്രട്ടറി എം എസ് ഗൗതം, ജില്ലാ കമ്മിറ്റിയംഗങ്ങളായ സുഗതന്‍ കരുവാറ്റ, ആദിത്യന്‍ ഗോപാലകൃഷ്ണന്‍, ഏരിയ കമ്മിറ്റിയംഗം ദേവൂട്ടി ബിജു, ഏരിയ കണ്‍വീനര്‍ ഷേണ്‍കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ ആര്‍ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.