കെട്ടിട ഊര്‍ജ്ജ സംരക്ഷണ നിയമങ്ങള്‍ – തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
കട്ടപ്പന:
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളിലെ ഊര്‍ജ്ജസംരക്ഷണം ഉറപ്പു വരുത്തുന്നതിനായി കേരള എനര്‍ജി കണ്‍സര്‍വേഷന്‍ ബില്‍ഡിംഗ് കോഡ് നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് തദ്ദേശ വകുപ്പിലെ ഉദ്ദ്യോഗസ്ഥര്ക്കുളള ജില്ലാത്തല പരിശീലനം പരിപാടി കട്ടപ്പനയിലെ കെജിഇ ഹിൽ ടൗൺ ഹോട്ടലിൽ നടന്നു .വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി നൂറിലധികം ഉദ്യോഗസ്ഥര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.എനര്‍ജി
മാനേജ്മെന്റ് സെന്ററാണ് ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.
എനര്‍ജി കണ്‍സര്‍വേഷന്‍ ബില്‍ഡിംഗ് കോര്‍ഡ്, ഇക്കോ നിവാസ് സംഹിത (ENS) എന്നീ വിഷയങ്ങളില്‍ വിദ്ഗധരായ ശ്രീ. ജോസ് ഫിലിപ്പ്, അസിം കെ എന്നിവര്‍ പരിശീലനത്തിന് നേത്യത്വം നല്കി .
മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍,മുന്‍സിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2017ലെ കേരള എനര്‍ജി കണ്‍സര്‍വേഷന്‍ ബില്‍ഡിംഗ് കോഡ്, ഇക്കോ നിവാസ് സംഹിത എന്നിവ വിജയകരമായി നടപ്പിലാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനുണ്ട്. ഈ നിയമങ്ങളുടെ സുതാര്യമായ നടത്തിപ്പിനായി കൂടുതല്‍ പരിശീലനം വേണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആവശ്യം കണക്കിലെടുത്താണ് എഞ്ചിനീയര്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും പരിശീലനം നല്‍കുന്നത്.