പ്രധാന വാര്‍ത്തകള്‍
ലോകത്ത് മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഒന്നാമത്തെ രാജ്യമായി ഖത്തർ
ദോഹ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ ഇന്‍റർനെറ്റ് രാജ്യമായി ഖത്തർ. 2022 നവംബറിൽ നേടിയ ശരാശരി ഡൗൺലോഡ് വേഗതയായ 176.18 എംബിപിഎസ് ഡൗൺലോഡ് വേഗതയും ശരാശരി അപ്ലോഡ് വേഗതയായ 25.13 എംബിപിഎസും ഖത്തറിനെ ഈ നേട്ടത്തിന് അർഹരാക്കി.
2022 നവംബറിലെ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് റാങ്കിംഗ് റിപ്പോർട്ട് അനുസരിച്ച് ഖത്തർ മുൻ റിപ്പോർട്ടിനേക്കാൾ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. കൂടാതെ ഖത്തർ തലസ്ഥാനമായ ദോഹ, പടിഞ്ഞാറൻ നഗരമായ അൽ റയ്യാൻ എന്നിവ ലോകത്തിലെ ഏറ്റവും ഉയർന്ന മൊബൈൽ ഇന്‍റർനെറ്റ് വേഗതയുള്ള രണ്ട് മികച്ച നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2022 ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി സർക്കാർ അടുത്തിടെ അധിക 5 ജി സ്പെക്ട്രം അനുവദിച്ചതും ഖത്തറിലെ മൊബൈൽ നെറ്റ്‌വർക്കുകളുടെ നവീകരണവുമാണ് ശ്രദ്ധേയമായ സ്പീഡ് ടെസ്റ്റ് ഫലങ്ങൾക്ക് കാരണമായത്.