പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്തെ കളക്‌ട്രേറ്റുകളിലും ഡയറക്‌ട്രേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുൻമ്പ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കി ഹാജര്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്‌ട്രേറ്റുകളിലും ഡയറക്‌ട്രേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുൻമ്പ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കി ഹാജര്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് വകുപ്പ് മേധാവികള്‍ കര്‍ശന നടപടി സ്വീകരിക്കണം.ഓരോ വകുപ്പിലും ഒരു അഡീഷണല്‍/ ജോയിന്റ് സെക്രട്ടറിയെ വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ പഞ്ചിംഗ് നടപ്പാക്കുന്ന നടപടികള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തും. വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തില്‍ പഞ്ചിംഗ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തും.