Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വണ്ണപ്പുറത്തെ കൃഷിഭവന്‍ ഇനി ‘സ്മാര്‍ട്ട്’





*ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനത്തിന് ഒരുങ്ങി*

ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ വണ്ണപ്പുറത്ത് ഉദ്ഘാടനത്തിന് സജ്ജമായി. സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ സാക്ഷാത്കരിച്ച പദ്ധതി ‘വിത്തില്‍ നിന്ന് വിപണിയിലേക്ക്, ഒരു കുടക്കീഴില്‍ എല്ലാ സേവനങ്ങളും’ എന്ന ആശയമാണ് കര്‍ഷക സമൂഹത്തിനായി പ്രാവര്‍ത്തികമാക്കുന്നത്.

ആധുനിക സൗകര്യങ്ങളെല്ലാമുള്ള സ്മാര്‍ട്ട് കൃഷിഭവന്‍ കാര്‍ഷിക സേവനങ്ങള്‍ക്കായി സമഗ്രമായി രൂപകല്‍പ്പന ചെയ്തതാണ്. അമ്പതിലധികം കര്‍ഷകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ട്രെയിനിംഗ് ഹാള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിപണനം ചെയ്യാനായി ഒരുക്കിയ ഇക്കോ ഷോപ്പ്, കാര്‍ഷിക വിളകളെ ബാധിക്കുന്ന രോഗങ്ങള്‍ തിരിച്ചറിയാനും പ്രതിരോധ നടപടികള്‍ ലഭ്യമാക്കാനും സജ്ജമാക്കിയ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക്, ജൈവ നിയന്ത്രണ  ഉപാധികള്‍ വിതരണം ചെയ്യുന്ന ബയോ ഫാര്‍മസി, കര്‍ഷകര്‍ക്ക് അപേക്ഷകള്‍ നല്‍കാനും വിവിധ രജിസ്‌ട്രേഷന്‍ നടപടികള്‍ സുഗമമായി നടത്താനുമായി സജ്ജമാക്കിയ ഫ്രണ്ട് ഓഫീസ് എന്നിവയാണ് കൃഷിഭവനിലെ പ്രധാന സൗകര്യങ്ങള്‍.

വണ്ണപ്പുറത്തെ കര്‍ഷകരുടെയും പൊതുപ്രവര്‍ത്തകരുടെയും ആവശ്യം കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നതെന്നും  ഉദ്ഘാടനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്നും കൃഷിഭവന്‍ അധികൃതര്‍ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!