സി പി ഐ കട്ടപ്പന മണ്ഡലം സമ്മേളനം ജൂൺ 1,2 തീയതികളിൽ


സി പി ഐ കട്ടപ്പന മണ്ഡലം സമ്മേളനം ജൂൺ ഒന്ന് ,രണ്ട് [ ഞായർ തിങ്കൾ ]തീയതികളിലായി കാഞ്ചിയാർ പള്ളിക വലയിൽ വി.പി കുട്ടപ്പൻ നായർ നഗറിൽ [എസ് എൻ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുമെന്ന് മണ്ഡലം സെക്രട്ടറി വി.ആർ ശശി, സ്വാഗത സംഘം ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൺ വിജയകുമാരിജയകുമാർ, ജനറൽ കൺവീനർ പി .ജെ സത്യപാലൻ , ജോ. കൺവീനർ കെ.കെ സജിമോൻ, ട്രഷറർ കെ.എസ് രാജൻ എന്നിവർ അറിയിച്ചു
ജൂലൈ 18, 19, 20 തീയതികളിലായി കട്ടപ്പനയിൽ വച്ചു നടത്തപെടുന്ന ജില്ല സമ്മേളനത്തിനു മുന്നോടിയായാണ് മണ്ഡലം സമ്മേളനം നടത്തപ്പെടുന്നത്. സി പി ഐ കട്ടപ്പന മണ്ഡലം കമ്മിറ്റിക്കുകീഴിലുള്ള ആറ് ലോക്കൽ കമ്മിറ്റികളിലെ 1036 പാർട്ടി അംഗങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 198 പ്രതിനിധികൾ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.
സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ റവന്യൂവകുപ്പ് മന്ത്രിയുമായിരുന്ന കെ.പി രാജേന്ദ്രൻ ഉത്ഘാടനം ചെയ്യും.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ അഷറഫ്, ജില്ല സെക്രട്ടറി കെ.സലിം കുമാർ, അസി. സെക്രട്ടറിമാരായ പി. പളനി വേൽ , പ്രിൻസ് മാത്യു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.കെ ശിവരാമൻ, വി.കെ ധനപാൽ, ജോസ് ഫിലിപ്പ്, ജയാ മധു,
മറ്റു നേതാക്കളായ വാഴൂർ സോമൻ എം എൽ എ , സി.യു ജോയി, എം.കെ പ്രീയൻ , വി. ആർ ശശി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു