Idukki വാര്‍ത്തകള്‍
കേരളാ കോൺഗ്രസ് കുടയത്തൂർ മണ്ഡലം കൺവൻഷൻ ജൂൺ രണ്ടിന്

ചെറുതോണി.കേരളാ കോൺഗ്രസ് കുടയത്തൂർ മണ്ഡലം കൺവൻഷൻ ജൂൺ രണ്ടിന് ഇന്ദിര റീജൻസി ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് ജിൽസ് അഗസ്റ്റ്യൻ അധ്യക്ഷതവഹിക്കും. സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. ഷീലാ സ്റ്റീഫൻ കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി എം.മോനിച്ചൻ ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചുകരോട്ട് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടോമി കാവാലം, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എബി തോമസ് ജില്ലാ പഞ്ചായത്ത് മെമ്പർസി.വി. സുനിത കെ.എസ്.സി സംസ്ഥാനപ്രസിഡണ്ട് ജോൺസ് ജോർജ് കുന്നപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിക്കും.













































































