Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വൈദ്യുതി സുരക്ഷാ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി




കാലവര്‍ഷത്തോടനുബന്ധിച്ച് വൈദ്യുതി അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ പ്രത്യേകശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കി.

ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും അതുപോലെതന്നെ സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുകയോ, സര്‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുകയോ ചെയ്താല്‍ വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം.

വൈദ്യുതി ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും ലൈനില്‍ തട്ടാന്‍ സാധ്യതയുള്ള വൃക്ഷത്തലപ്പുകള്‍ വെട്ടിമാറ്റാനും കെ.എസ്.ഇ.ബി. പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കണം.

ലൈനിനോടനുബന്ധിച്ച് നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി ലൈന്‍ ഓഫ് ചെയ്യുന്നതിന് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിനെ സമീപിക്കാം.

മഴസമയത്ത് ലൈനിന്റെ സമീപത്തോ ലൈനില്‍ തൊട്ടുകിടക്കുന്നതോ ആയ മരങ്ങളില്‍ സ്പര്‍ശിക്കരുത്.

ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം. അല്ലെങ്കില്‍ 1912-ല്‍ വിളിക്കുക. 9496001912 എന്ന നമ്പരില്‍ വാട്‌സ്ആപ്പ് ചെയ്യുന്നതിനും സാധിക്കും.

കെ എസ് ഇ ബിയുടെ എമര്‍ജന്‍സി നമ്പരായ 94 96 01 01 01 ലേക്കും വാട്‌സ് ആപ്പ്  സന്ദേശമയയ്ക്കാം. അപകടസാധ്യതയുള്ള പോസ്റ്റ് ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പര്‍, സെക്ഷന്‍ ഓഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം. കെ എസ് ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷന്‍ ഓഫീസുകളിലേക്ക് പരിഹാര നിര്‍ദേശമുള്‍പ്പെടെ കൈമാറും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!