‘കാവില്‍ അക്വാഷോ – 2022’ ക്രിസ്മസ് അവധിയില്‍ വിസ്മയമൊരുക്കും

ആലുവ കിഴക്കേ കടുങ്ങല്ലൂരിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരളാ അക്വാ വെഞ്ചേഴ്സ് ഇന്റര്‍നാഷ്ണല്‍ ലിമിറ്റഡ് (കാവില്‍) സംഘടിപ്പിക്കുന്ന അലങ്കാര മത്സ്യ പ്രദര്‍ശനം ‘കാവില്‍ അക്വാഷോ – 2022’ ക്രിസ്മസ് അവധിയില്‍ വിസ്മയമൊരുക്കും.ഡിസംബര്‍ 24 മുതല്‍ 27 വരെ നടക്കുന്ന അക്വാഷോയില്‍ അലങ്കാര മത്സ്യ പ്രദര്‍ശനവും വിപണനവും ഒരുക്കും. അക്വാ ഷോയുടെ ഉദ്ഘാടനം ഡിസംബര്‍ 24 ന് രാവിലെ 10 ന് ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും.ഫിഷ് സ്പാ, ഫുഡ് കോര്‍ട്ട്, ബി ടു ബി ബിസിനസ് മീറ്റ്, അലങ്കാര മത്സ്യ കര്‍ഷക സംഗമം, അലങ്കാര മത്സ്യമേഖലയിലെ വിദഗ്ധരുടെ പ്രഭാഷണം,സാംസ്കാരിക പരിപാടികള്‍ എന്നിവ മേളയുടെ മാറ്റുകൂട്ടും. അക്വാറിയം ഉള്‍പ്പെടെ അനുബന്ധ സാമഗ്രികളും ഇവിടെ നിന്ന് വാങ്ങാം. ഇരുപത് സ്റ്റാളുകള്‍ കൂടാതെ പ്രാദേശിക അലങ്കാര മത്സ്യ കര്‍ഷകരുടെ ഔട്ട്ലറ്റുകളും അഞ്ച് ഫുഡ് ക്വാര്‍ട്ടുകളുമാണ് തയ്യാറാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 50 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. പത്തു മുതല്‍ 15 വയസ് വരെ പ്രായമുളള കുട്ടികള്‍ക്ക് 30 രൂപയും പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യവുമായിരിക്കും. അവധിക്കാലമായതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ് കാവില്‍.