ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു

കാഞ്ചിയാർ തൊപ്പിപ്പാള സ്തുതിക്കാട്ട് ജോബിൻ തോമസ് 30 വയസ്സ് ആണ് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായി സഹായം തേടുന്നത്. ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞും രോഗിയായ അമ്മയും വാടക വീട്ടിൽ ആണ് താമസിക്കുന്നത്. നിർധന കുടുംബമായി ഇവരെ പ്രദേശവാസികളുടെ സഹായത്തോടെയാണ് ഉപജീവനം കഴിയുന്നത്. അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് 40 ലക്ഷത്തോളം രൂപ ചെലവ് വരും എന്നാണ് വിദഗ്ധ ഡോക്ടർമാർ പറഞ്ഞത്. ഭീമമേറിയ ഈ തുക കണ്ടെത്തുന്നതിന് നല്ലവരായ എല്ലാവരുടെയും സഹായമുണ്ടെങ്കിലെ സാധിക്കുകയുള്ളൂ. ഈ നിർധന കുടുംബത്തെ സഹായിക്കുവാൻ ഒരു കൈത്താങ്ങായി ഈ യുവാവിന്റെ ജീവൻ നിലനിർത്താൻ സഹായിക്കണമെന്ന് സ്നേഹത്തോടെ അറിയിക്കുന്നു. നിങ്ങളുടെ ഓരോ നാണയത്തുട്ടും വിലപ്പെട്ടതാണ്.ഈ ചികിത്സാ ചെലവുകൾക്കായി പണം സ്വരൂപിക്കുന്നതിന് കാഞ്ചിയാർ പള്ളിക്കവലയിൽ ഫെഡറൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.A/c13090100148473. IFSC, FDRL 0001309.