പ്രധാന വാര്‍ത്തകള്‍
ചന്ദ്രനെ വലംവെച്ച് നാസയുടെ ഓറിയോണ്‍ തിരിച്ചെത്തി
കാലിഫോര്‍ണിയ: നാസയുടെ ഓറിയോൺ ബഹിരാകാശ പേടകം മനുഷ്യൻ ഒരിക്കൽ കൂടി വിപുലമായ ചാന്ദ്രദൗത്യത്തിലേക്ക് കടക്കുന്നതിന്‍റെ മുന്നോടിയായാണ് വിജയകരമായി തിരിച്ചെത്തിയത്. ഞായറാഴ്ച രാത്രി 11.15 ഓടെയാണ് ഓറിയോൺ പാരച്യൂട്ടിൽ പറന്ന് പസഫിക് സമുദ്രത്തിൽ ഇറങ്ങിയത്.
നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്‍റെ ആദ്യ ഘട്ടത്തിൽ, ആളില്ലാ ബഹിരാകാശ പേടകമായ ഓറിയോൺ മെക്സിക്കോ തീരത്ത് 25 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി. അടുത്ത ആളില്ലാ ബഹിരാകാശ പേടകം 2024 ൽ വീണ്ടും ചന്ദ്രനെ ലക്ഷ്യമിടും. 2030 ഓടെ മനുഷ്യനെ ചന്ദ്രനിൽ തിരിച്ചെത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്.