പ്രധാന വാര്‍ത്തകള്‍
പോർച്ചുഗലിനായി പോരാടി; ആരാധകർക്ക് നന്ദി അറിയിച്ച് ക്രിസ്റ്റ്യാനോ
ദോഹ: പോർച്ചുഗലിനായി ലോകകപ്പ് നേടുക എന്നത് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമാണെന്നും നിർഭാഗ്യവശാൽ തനിക്ക് കഴിഞ്ഞില്ലെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. പോർച്ചുഗലിനോടുള്ള തന്‍റെ അർപ്പണബോധം ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ സോഷ്യൽ മീഡിയയിൽ കുറിച്ചു. 16 വർഷത്തോളം താൻ അതിനായി പോരാടി.
ഒരിക്കലും തന്‍റെ രാജ്യത്തോടും സഹതാരങ്ങളോടും പുറം തിരിഞ്ഞു നിൽക്കില്ല. തന്നെ പിന്തുണച്ച പോർച്ചുഗീസ് ആരാധകർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ നന്ദി പറഞ്ഞു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനും ക്രിസ്റ്റ്യാനോ റൊണാൾഡോ നന്ദി അറിയിച്ചു.