തവണ തുക
തവണ തുക കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർ വിവിധ കാരണങ്ങളാൽ തവണ തുക അടയ്ക്കാത്ത സാഹചര്യങ്ങൾ ക്ഷേമനിധി സംസ്ഥാന-ജില്ലാ ഓഫീസുകളിൽ നടന്ന യോഗങ്ങളിൽ വിവിധ സംഘടനാപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ വിലയിരുത്തി. 1990 മുതൽ ക്ഷേമനിധി പ്രതിമാസ വിഹിതം രണ്ട് രൂപയായിരുന്നത് 2003 ആഗസ്റ്റ് മുതൽ അഞ്ച് രൂപയാക്കിയും 2020 ജനുവരി മുതൽ 20 രൂപയാക്കിയും ഉയർത്തിയ വിവരം അറിയാമല്ലോ? ഇപ്പോൾ കുടിശിഖ വരുത്തിയാൽ കൂടുതൽ തുക ഒന്നിച്ചടയ്ക്കേ . ണ്ടി വരും. സാമ്പത്തിക പ്രതിസന്ധി മൂലം നിരവധി തൊഴിലാളികൾക്ക് അതിന് കഴിയാതെ വരും. പല പ്രാവശ്യം കുടിശികയായാൽ ആ തുക ഒന്നിച്ചടയ്ക്കുവാൻ പാവപ്പെട്ടതൊഴിലാളികൾക്ക് കഴിയാതെവരുകയും അംഗത്വം നഷ്ടപ്പെടുകയും ചെയ്യും അതിനാൽ 2022 ഡിസംബർ 28 – നകം കുടിശിക തവണ തുക അടച്ച് അംഗത്വം പുതുക്കാൻ പരിശ്രമിക്കണം. ആധാർ കാർഡിൽ പേര് വീട്ടുപേര് ജനന തീയതി തുടങ്ങിയ കാര്യങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ അക്ഷയ കേ ന്ദ്രം മുഖേന തിരുത്തി. അതനുസരിച്ച് ക്ഷേമനിധി രേഖ കളും എത്രയും വേഗം തിരുത്തണം. കർഷക തൊഴിലാളി സംഘടനകൾ വഴിയോ നേരിട്ടോ ക്ഷേമനിധി ജില്ലാ ഓഫീസുകളിൽ തുക അടയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു ഇടുക്കി . തടിയമ്പാട് ഓഫീസ്. 60 വയസ് ആകാറായവർ ഡിസംബർ 27-നകം അംശാദായം അടച്ച് പുതുക്കിയില്ലെങ്കിൽ ആനുകൂല്യങ്ങളിൽ കുറവ്‌വരും.
കൂടുതൽ വിവരങ്ങൾക്ക് : വർഗീസ് വെട്ടിയാങ്കൽ 9447875844… 9778045997 …
മാത്യു കൈച്ചിറ :949512 7279