Idukki വാര്‍ത്തകള്‍
മെഡിക്കല്‍ ഓഫീസര്‍ താത്കാലിക ഒഴിവ്

കട്ടപ്പന നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതിയിലേക്ക് മെഡിക്കല്‍ ഓഫീസറെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കാരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതു വരെയോ അല്ലെങ്കില്‍ 179 ദിവസത്തേക്കോ ആണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ഫെബ്രുവരി 13 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി അപേക്ഷിക്കണം.
പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072380159
Ads
യോഗ്യത: എംബിബിഎസ്, പി ജി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഫാമിലി മെഡിസിന്‍ / ജനറിക് മെഡിസിന്‍ / ജനറല്‍ മെഡിസിന്‍, ടിസിഎംസി രജിസ്‌ട്രേഷന്‍, പ്രവര്‍ത്തന പരിചയം അഭികാമ്യം.









































































