പ്രധാന വാര്‍ത്തകള്‍
‘നൻപകൽ നേരത്ത് മയക്കം’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും
മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഇതിന് കാരണം. 27-ാമത് ഐഎഫ്എഫ്കെയിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഐഎഫ്എഫ്കെ പ്രീമിയർ ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.
ഐ.എഫ്.എഫ്.കെ.യിൽ മൂന്ന് ദിവസം ‘നൻപകൽ നേരത്ത് മയക്കം’ പ്രദർശിപ്പിക്കും. 12-ാം തിയതി ടാഗോർ തിയറ്ററിൽ 3. 30നും 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ആണ് പ്രദർശനം.