ഇന്ദിര കാന്റീനിൽ വൻ തിരക്ക്; ആദ്യ ദിനം വിറ്റത് 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണവും

പ്രവർത്തനം തുടങ്ങി ആദ്യ ദിവസം തന്നെ ഇന്ദിര കാൻ്റീനിൽ വൻ തിരക്ക്. 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണവുമാണ് ആദ്യ ദിനം വിറ്റത്. കോർപറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധിയുടെ നോർത്തിലെ അടുക്കളയിൽ നിന്നാണ് ഇന്ദിര കൻ്റീനിലേക്ക് ഭക്ഷണമെത്തിക്കുന്നത്. ഒരു ദിവസത്തെ ഭക്ഷണം 50 രൂപയ്ക്കു ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണു കോർപറേഷൻ ഇന്ദിര കന്റീൻ ആരംഭിച്ചത്. കോർപറേഷന്റെ ഇടപ്പള്ളി സോണൽ ഓഫിസിലാണ് കൻ്റീൻ പ്രവർത്തിക്കുന്നത്.
അടുത്ത ഘട്ടത്തിൽ പശ്ചിമ കൊച്ചി ഭാഗത്തും ഇന്ദിര കന്റീൻ ആരംഭിക്കുന്നതു പരിഗണനയിലാണ്, നിലവിൽ ഫോർട്ട് കൊച്ചിയിൽ ‘സമ്യദ്ധി @ കൊച്ചി’ പ്രവർത്തിക്കുന്നതിനാൽ പള്ളുരുത്തിയിൽ ഇന്ദിര കന്റീൻ തുടങ്ങാനാണ് ആലോചന. അതേസമയം, വാണിജ്യ പാചക വാതക സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ സമൃദ്ധിയിൽ വിറകടുപ്പിലെ പാചകം കൂടുതൽ സജീവമാക്കി സമ്യദ്ധിയിൽ 7 വിറകടുപ്പിലാണ് ഇപ്പോൾ പാചകം. പാകമാകാൻ കുടുതൽ സമയമെടുക്കുന്ന വിഭവങ്ങളാണു വിറകടുപ്പിൽ വയ്ക്കുന്നത്. സമൃദ്ധിക്കു പ്രതിദിനം 25-30 ഗ്യാസ് സിലിണ്ടറുകളാണ് ആവശ്യം. എന്നാൽ നിലവിൽ ഇരുപതിൽ താഴെ സിലിണ്ടറുകളാണു ലഭിക്കുന്നത്. ചില ദിവസങ്ങളിൽ ഇതും കിട്ടുന്നില്ല













































































