പ്രധാന വാര്‍ത്തകള്‍
ചീഫ് സെക്രട്ടറിയുമായുള്ള ചർച്ചയിൽ 4 നിർദേശങ്ങളുമായി വിഴിഞ്ഞം സമരസമിതി
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി.പി.ജോയി വിഴിഞ്ഞം സമരസമിതിയുമായി ചർച്ച നടത്തുന്നു. 4 നിർദ്ദേശങ്ങളാണ് ഇതേ തുടർന്ന് സമരസമിതി മുന്നോട്ടുവച്ചത്. വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം, കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 8,000 രൂപ പ്രതിമാസ വാടക നൽകണം, ഇതിനായുള്ള പണം അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നു വേണ്ട, തീരശോഷണം പഠിക്കാനുള്ള സമിതിയിൽ പ്രാദേശിക വിദഗ്ധൻ വേണം എന്നിവയാണ് നിർദേശങ്ങൾ.
വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രിയെ ഉടൻ കാണും. മന്ത്രിസഭാ ഉപസമിതി സമരസമിതിയുമായി ചർച്ച നടത്തും. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ആന്റണി രാജു, വി.അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് മന്ത്രിസഭാ ഉപസമിതിയിലുള്ളത്.