കുണ്ടും കുഴിയും നിറഞ്ഞ തൈക്കാപ്പള്ളി പഴയറോഡ് ചെളിക്കുളം

ബാലരാമപുരം: കുണ്ടും കുഴിയും നിറഞ്ഞ തൈക്കാപ്പള്ളി പഴയറോഡ് ചെളിക്കുളം. കാല്‍നട യാത്രക്കുപോലും കഴിയാത്ത റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധിച്ചിട്ടും പരാതി നല്‍കിയിട്ടും ഫലം കണ്ടില്ല.റോഡ് നന്നാകാന്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു.ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് നേരിടുമ്ബോള്‍ ഇരുചക്ര വാഹനങ്ങളുള്‍പ്പെടുള്ള യാത്രക്കാര്‍ ആശ്രയിക്കുന്ന റോഡാണിത്. വാഹനയാത്രക്ക് കഴിയാത്ത റോഡ് മാസങ്ങളായി കാല്‍നടക്കുപോലും കഴിയാതെ റോഡ് പൂര്‍ണമായും മാലിന്യവും ചെളിയും നിറഞ്ഞു. റോഡ് പുനര്‍നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.ദേശീയപാത വികസനത്തിന്‍റെ പേരിലാണ് റോഡ് നിര്‍മാണം മുടക്കുന്നത്. ദേശീയപാത വികസനം വരുമ്ബോള്‍ പഴയ റോഡിലൂടെ കടന്നുപോകുമെന്നതിന്‍റെ പേരിലാണ് വികസനം നടത്താത്തത്. ആവശ്യഘട്ടങ്ങളിള്‍ ഓട്ടോറിക്ഷ വിളിച്ചാലും റോഡിന്‍റെ ശോച്യാവസ്ഥ കാരണം വരാറില്ല. റോഡിന്‍റെ വശങ്ങളിലും കാടുയറിയ അവസ്ഥയിലാണ്.