Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന പുവേഴേസ് മൗണ്ടിൽ യുവാവിനെ മയക്കുമരുന്ന് സംഘം ബൈക്ക് ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി.


പുവേഴ്സ്മൗണ്ട് CPM മെമ്പറും DYFI പാമ്പാടും പാറ മേഖല ഖജാൻജിയുമായ അജിത് പൈങ്ങാലിയെയാണ് വെള്ളിയാഴ്ച്ച രാത്രി മയക്ക് മരുന്ന് സംഘം ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താൻശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അജിത്ത് കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാസങ്ങളായി പുവേഴ്സ് മൗണ്ട് കേന്ദ്രികരിച്ച് ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും വർദ്ധിച്ചിരുന്നു.
ഇതിനെതിരെ DYFI യുടെ നേതൃത്വത്തിൽ നിരവധി പരാതികൾ നൽകിയിരുന്നു.
ഇതിൻ്റ് വൈരാഗ്യത്തിലാണ്
ഇലക്ട്രിക്കൽ വർക്ക് കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് പോയ അജിത്തിനെ അപകടപ്പെടുത്താൻ ശ്രമം നടന്നത്.
അപകടത്തിൽ അജിത്തിൻ്റ് കാൽ ഒടിഞ്ഞു.