എനിക്കും എന്റെ ചങ്ങാതിക്കും വിദ്യാലയത്തിനും ടീച്ചർക്കും വേണം ഓരോ തൈകൾ

പച്ചടി ശ്രീനാരായണ എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു…. കുട്ടികളെല്ലാവരും ഇന്ന് ഒരു തൈയ്യും ആയിട്ടാണ് സ്കൂളിലേക്ക് എത്തിയത്…. തുടർന്ന് ഏതു ചെടിയാണോ വീട്ടിലില്ലാത്തത് അവനോക്കി കുഞ്ഞുങ്ങൾക്ക് ഓരോ മരത്തെയും കുട്ടികളിൽ നിന്ന് തന്നെ തിരഞ്ഞെടുത്തു നൽകി… കുട്ടികളെല്ലാവരും ഫലവൃക്ഷത്തൈകൾ, ചെടികൾ മരത്തൈകൾ അങ്ങനെ ഒരുപാട് ഇനത്തിൽപ്പെട്ട തൈകളാണ് സ്കൂളിൽ എത്തിച്ചത്….. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും ഒരു തൈ ലഭിക്കും വിധമാണ് പരിപാടി സംഘടിപ്പിച്ചത്…. ഒരു തൈ വീട്ടിൽ നട്ട് മറ്റൊരു തൈ ചങ്ങാതിക്കായി സ്കൂളിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു പരിപാടി…. കൂടാതെ തങ്ങളുടെ അധ്യാപകർക്കും മരത്തൈ വിതരണം ചെയ്യാൻ കുട്ടികൾ മറന്നില്ല…. പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്, ജീവ വായുവിനെ കുറിച്ച് ഹെഡ്മാസ്റ്റർ ബിജു പി കെ കുട്ടികൾക്ക് സന്ദേശം നൽകി…… കൂടാതെ ഓരോ ക്ലാസിലും പ്രകൃതി സംരക്ഷണ കവിതകൾ, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു…. ഹെഡ്മാസ്റ്റർ പി കെ ബിജു, സ്കൂൾ സീനിയർ അസിസ്റ്റന്റ് സതീഷ് കെ വി തുടങ്ങി എല്ലാ അധ്യാപകരും പരിപാടികൾക്ക് നേതൃത്വം വഹിച്ചു…













































































