Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സർക്കാരിന്റെ നിയമ ഭേദഗതികളിലെ അനീതികൾ തിരിച്ചറിയാതെ മലയോര ജനത കയ്യടിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു എന്ന് ഡോ. മാത്യു കുഴൽനാടൻ എം എൽ എ



സർക്കാരിന്റെ നിയമ ഭേദഗതികളിലെ അനീതികൾ തിരിച്ചറിയാതെ മലയോര ജനത കയ്യടിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു എന്ന് ഡോ. മാത്യു കുഴൽ നാടൻ എം എൽ എ.
പ്ലാന്റേഴ്‌സ് ക്ലബ് കുടുംബ സംഗമം  ഉത്ഘാടനം  ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.


പ്ലാന്റേഴ്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും നടത്തി. ആമയാര്‍ സ്വാകാര്യ  റിസോര്‍ട്ടില്‍ നടന്ന പരിപാടി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ലഹരി മാഫിയ സ്കൂൾ കുട്ടികളെ അടക്കും പിടിയിലാക്കുന്ന സ്ഥിതി തുടരുന്നു.. നാളെകളിൽ ഇത് വലിയ വിപത്ത് ആകും..
ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് യുവ യുവജനങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത് .
ഇടുക്കിയിൽ നീറുന്ന നിരവധി ഭൂപ്രശ്നങ്ങൾ നിലനിൽക്കുകയാണ്.
എൽ എ പട്ടയ ഭൂമികൾ  കൃഷിക്കും വീട് വെക്കാനും ചെറിയ വ്യാപാരശാലകൾ   പ്രവർത്തിപ്പിക്കാനും അല്ലാതെ മറ്റു കാര്യങ്ങളൊന്നും അനുവദിക്കാൻ പാടില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചു .

ഇത് നടപ്പിലാക്കിയത് ആദ്യം ഇടുക്കി ജില്ലയിലാണ്. എന്നാൽ ഇത് കേരളമെമ്പാടും ബാധിക്കും.അവിടെയെല്ലാം ബഹുനില കെട്ടിടങ്ങളും വിവിധങ്ങളായ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. എന്നാൽ ഈ  പ്രശ്നം ഇടുക്കിക്കാരെ മാത്രമാണ് ബാധിച്ചത്. ഈ നിയമം കേരളമെമ്പാടും  ബാധിക്കുമ്പോൾ  കേരളത്തിലെ ഏറ്റവും വലിയ വ്യവസായങ്ങൾ അടക്കം എൽ എ  പട്ടയ  ഭൂമിയിൽ ഉൾപ്പെടുന്നു. ഇത് വലിയ അപകടം ഉണ്ടാക്കുമെന്ന് സർക്കാർ മനസ്സിലാക്കിയതോടെയാണ്   മാറ്റങ്ങൾ കൊണ്ടുവരാൻ  നടപടികൾ തുടങ്ങിയത്. ഇപ്പോൾ കഴിഞ്ഞ സെപ്റ്റംബർ 9 ആം തിയതി വരെ എൽ എ പട്ടയ ഭൂമിയിൽ നിയമം ലംഗിച്ച് നിർമ്മിച്ച നിർമാണങ്ങൾക്ക് എല്ലാം സർക്കാർ അനുവദിക്കുന്ന രീതിയിൽ  നിയമം സ്വാതൂകരിച്ച് കൊടുക്കുക എന്നുള്ളതാണ് സർക്കാർ നിലപാട്. ഈ അനീതി സർക്കാരിന്റെ വലിയ നേട്ടമായി കയ്യടിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.


ക്ലബ് പ്രസിഡന്റ് സിബി എബ്രഹാം, സെക്രട്ടറി റോബി ജോസഫ്, ജോയിന്റ് സെക്രട്ടറി സോണി എം.സി, അഡ്വ. ജെയിംസ് സേവ്യര്‍ കൊമ്പനാംതോട്ടം എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു, വിവിധ പരീക്ഷ വിജയികളെ അനുമോദിച്ചു.തുടര്‍ന്ന് പുതിയ പ്രതിനിധികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി സിബി എബ്രഹാമും, സെക്രട്ടറിയായി റോബി ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!