സംസ്ഥാന അബാക്കസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


സംസ്ഥാന തല അബാക്കസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി കളെ അനുമോദിച്ചു. കട്ടപ്പന ക്സി ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന “ഉജ്ജ്വലം 2K25” അനുമോദനവും അവാർഡ് വിതരണവും എന്ന ചടങ്ങ് മുൻ വൈദ്യുതി മന്ത്രിയും, ഉടുമ്പൻചോല MLA യുമായ ശ്രീ. എം. എം. മണി ഉൽഘാടനം ചെയ്തു. Film ആർട്ടിസ്റ്റ് ദേവനന്ദ മുഖ്യാ ഥിതിയായി പങ്കെടു ത്തു. ഇരട്ടയാർ, വാത്തിക്കുടി, കാമാക്ഷി, ഉപ്പുതറ, നെടുങ്കണ്ടം, അടിമാലി, തൊടുപുഴ, കഞ്ഞിക്കുഴി, രാജകുമാരി പഞ്ചായത്തുകളിൽ നിന്നുമായി ബി. സ്മാർട്ടിൽ പഠിക്കുന്ന 100ൽ പരം വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.തൃശൂരിൽ വച്ച് നടന്ന അബാക്കസ് സംസ്ഥാന തല പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് ചാമ്പ്യൻ ആയ ഇരട്ടയാർ പഞ്ചായത്തിലെ നോയൽ ജോർജ് എന്ന വിദ്യാർത്ഥി യെ ആദരിച്ചു.
ചടങ്ങിൽ ബിസ്മാർട്ട് അബാക്കസ് ചെയർമാൻ നൗഷാദ് അലി മാസ്റ്റർ അധ്യക്ഷൻ ആയുരുന്നു. Erattayar പഞ്ചായത്ത് അബാക്കസ് ട്രൈനെർ സുമി ജോയിച്ചൻ സ്വാഗതം പറഞ്ഞു.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, അബാക്കസ് ചീഫ് ട്രെയിനർ മധു സാർ, ടീച്ചേഴ്സ് ട്രെയിനേഴ്സ് ആയ ഖാലിദ് റഹ്മാൻ, റിയാസ്, നൗഫൽ, ബീ സ്മാർട്ട് അബാക്കസ് ട്രെയിനേഴ്സ് എന്നിവർ യോഗത്തിൽ പങ്കെടുത്തു
യോഗത്തിൽ അബാക്കസ് ട്രെയിനറായ പ്രിയ ബിനോയ് കൃതജ്ഞത പ്രകാശിപ്പിച്ചു.