കട്ടപ്പന തേനി കെ എസ് ആർ ടി സി ബസിൽ മോഷണം


കട്ടപ്പനയിൽ നിന്നും വൈകുന്നേരം തേനിയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസിലാണ് സംഭവം. കട്ടപ്പനയിൽ നിന്നും കയറിയ 2 യാത്രക്കാർ പുളിയന്മല എത്തിയപ്പോൾ ബസിലിരുന്ന് മദ്യപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കണ്ടക്റ്റർ അവരെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് കണ്ടക്റ്റർ മുൻസീറ്റിൽ വന്ന് ഇരിക്കുകയും മദ്യപിച്ചവരിൽ ഒരാൾ മുൻസീറ്റിൽ വന്നിരുന്ന കണ്ടക്ടറോട് വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. മദ്യപിച്ചുകൊണ്ടിരുന്നവർ കുഴിതൊളുവിൽ ഇറങ്ങിയ ശേഷമാണ് കണ്ടക്റ്ററുടെ ബാഗ്, ടിക്കറ്റ് റാക്, ഇ റ്റി എം മെഷീൻ മുതലായവ കാണാതായത്. ഫുൾ ലോഡ് ചെയ്ത ടിക്കറ്റ് റാക്കിൽ 1 ലക്ഷം രൂപയുടെ ടിക്കറ്റ് ഉണ്ടായിരുന്നു.
പുളിയൻമലക്കും കുഴിതൊളുവിനും ഇടയ്ക്കാണ് മോഷണം നടന്നത്.
പുളിയന്മല, കുഴിതൊളു ഭാഗങ്ങളിൽ ഉള്ളവർ റോഡ് സൈഡിലോ മറ്റോ ബാഗ് കണ്ട് കിട്ടിയാൽ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ KSRTC കട്ടപ്പന ഡിപ്പോയിലോ ഏല്പിക്കണം
കണ്ടക്റ്റർ നമ്പർ :+918086828903