ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി
മുംബൈ : ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി.അഹമ്മദാബാദ് നഗരത്തിലെ റാണിപ് പ്രദേശത്തെ ഹൈസ്കൂളില്‍ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നഗരത്തിലെ നാരന്‍പുര പ്രദേശത്തുള്ള മുനിസിപ്പല്‍ സബ് സോണല്‍ ഓഫീസില്‍ തന്റെ വോട്ടവകാശം വിനിയോഗിക്കും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദില്‍ വോട്ട് ചെയ്തു.നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങള്‍ ഇന്ന് ജനവിധിയെഴുതും. ഗാന്ധിനഗറും അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും വടക്കന്‍ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേല്‍, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കം പ്രമുഖര്‍ രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്. 63 ശതമാനം വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ പോളിംഗ് എത്തിയത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.
















































































































