Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കോട്ടയം പ്രസ്ക്ലബിൻ്റെ വീഡിയോ ജേണലിസ്റ്റ് അവാർഡ് 2023








കോട്ടയം: കോട്ടയം പ്രസ് ക്ലബിൻ്റെ മൂന്നാമത് വീഡിയോ ജേണലിസ്റ്റ് അവാർഡിന് എൻട്രികള്‍ ക്ഷണിക്കുന്നു.

മലയാളം ടെലിവിഷൻ ചാനലുകളിലെ ഏറ്റവും മികച്ച വാർത്താ ദ്യശ്യത്തിനാണ് അവാർഡ്.

2022 ജൂലൈ ഒന്നു മുതൽ 2023 ജൂൺ 30 വരെ ചാനലുകളിൽ സംപ്രേഷണം ചെയ്ത അഞ്ചു മിനിറ്റിൽ താഴെയുള്ള വാർത്താ ദൃശ്യങ്ങളാണ് അവാർഡിന് പരിഗണിക്കുന്നത്.

സ്ഥാപന മേധാവിയുടെ ടെലികാസ്റ്റിംഗ് സർട്ടിഫിക്കറ്റോടെ പുരസ്കാരത്തിന് അപേക്ഷിക്കാം.

ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ വിജയികൾക്ക് സമ്മാനിക്കുന്നത്.
എൻട്രികൾ ഓഗസ്റ്റ് 5ന് മുന്‍പ് vjawardkottayam@gmail.com എന്ന ഇമെയിൽ ഐഡിയിലാണ് അയക്കേണ്ടത്.എംപി ഫോർ (MP4) ഫോർമാറ്റിലാക്കിയ വീഡിയോ ഗൂഗിൾ ഡ്രൈവിൽ അപ് ലോഡ് ചെയ്ത ശേഷം ഡൗൺലോഡ് ലിങ്കാണ് അയയ്ക്കേണ്ടത്. ബയോഡാറ്റാ, അയയ്ക്കുന്ന ദൃശ്യത്തെ കുറിച്ചുള്ള വിവരണം, അപേക്ഷകൻ്റെ ഫോട്ടോ എന്നിവയും ഇതോടൊപ്പം ചേർക്കണം. ഒരാൾ ഒരു എൻട്രിയിൽ കൂടുതൽ അയയ്ക്കുവാൻ പാടില്ല.
Pohne
Ads

9895548313 പ്രിൻസ് ന്യൂസ്18
സന്ദീപ് മാതൃഭൂമി
9961878778
ടോബി ജോൺസൺ,
ദ ഫോർത്ത്
9645962323
രാജു പാവറട്ടി
മനോരമ 9947523643









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!