കട്ടപ്പന നഗരസഭയിൽ കേരളോത്സവം ഡിസംമ്പർ 14, 15 തീയതികളിൽ നടക്കും. വിവിധങ്ങളായ കലാകായിക പരിപാടികളാണ് കേരളോത്സവത്തിൽ അരങ്ങേറുന്നത്. കേരളോത്സവത്തിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണം നടന്നു.
14, 15 രീതികളിൽ നടക്കുന്ന കട്ടപ്പന നഗരസഭാ കേരളോത്സവത്തിന് സ്വാഗതസഘം രൂപീകരിച്ചു. വിവിധങ്ങളായ സബ് കമ്മിറ്റികൾ രൂപീകൃതമായി. സർക്കാർ നിശ്ചയിച്ചിരിക്കുന്ന എല്ലാ മത്സരങ്ങളും നടത്തും.
പതിനൊന്നാം തീയതി അഞ്ചുമണിവരെ ഓൺലൈൻ മുഖാന്തരം രജിസ്ട്രേഷൻ നടത്താം.
കട്ടപ്പന നഗരസഭയിൽ സ്ഥിര താമസക്കാരായിട്ടുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുക. ഓരോ മത്സരങ്ങൾക്കും പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്. കായിക മത്സരങ്ങൾ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലും , കലാ മത്സരങ്ങൾ നഗരസഭ ഓഡിറ്റോറിയത്തിലും നടക്കും. വോളിബോൾ മത്സരം വെള്ളയാംകുടിയിൽ സംഘടിപ്പിക്കാൻ ആണ് തീരുമാനം. ഏഴാം തീയതി ചേരുന്ന സ്വാഗതസംഘ യോഗത്തിൽ കൃത്യമായ രൂപരേഖ തയ്യാറാക്കും. തെരഞ്ഞെടുത്ത വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ഇന്നുമുതൽ ആരംഭിക്കും എന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.
സ്വാഗതസംഘ രൂപികരണ യോഗം ചെയർ പേഴ്സൺ ബീനാ റ്റോമി ഉദ്ഘാടനം ചെയ്തു
വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി അദ്ധ്യക്ഷനായിരുന്നു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഐബി മോൾ രാജൻ, യുവജനക്ഷേമ ബോർഡ് കോഡിനേറ്റർ അക്ഷയ അനിൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ,സാമൂഹിക സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.