കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ 14,15 തീയതികളിൽ അണക്കരയിൽ നടക്കും.

അണക്കര മോൺഫോർട്ട് സ്കൂളിലാണ് ഇത്തവണത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നടക്കുന്നത്.
ഡിസംബർ 14, 15 തിയതികളിൽ കലാ, കായിക മത്സരങ്ങളും ഗെയിംസ് മത്സരങ്ങളും നടക്കും.കട്ടപ്പന ബ്ലോക്കിന് കീഴിലുള്ള ഉപ്പുതറ,അയ്യപ്പൻകോവിൽ,കാഞ്ചിയാർ, ഇരട്ടയാർ,വണ്ടൻമേട്,ചക്കുപള്ളം തുടങ്ങിയ പഞ്ചായത്തുകളിലെ മത്സരങ്ങളിൽ വിജയിച്ച് വരുന്നവരാണ് ബ്ലോക്ക് തല മത്സരങ്ങളിൽ പങ്കെടുക്കുക.മത്സരത്തിന്റെ വിജയത്തിനായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ആലോചന യോഗത്തിൽ പ്രസിഡന്റ് വി.പി ജോൺ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണി ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ലാലച്ചൻ വെള്ളക്കട, സാംസ്ക്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്.സൂര്യലാൽ, യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ജോമോൻ പൊടിപാറ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.








































































