കാഞ്ചിയാറിൽ മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു


കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൻ്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും, റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ് ടൗണിൻ്റെയും,വൊസാർഡിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാനസിക ആരോഗ്യ ബോധവൽക്കരണം സംഘടിപ്പിച്ചു. മാനസികാരോഗ്യപ്രശ്ങ്ങൾ ഉള്ളവർ കൃത്യമായ ചികിത്സ തേടുന്നതിൻ്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും, സമ്പൂർണ്ണ മാനസികാരോഗ്യമുള്ള ജനതയെ പഞ്ചായത്ത് തലത്തിൽ വാർത്തെടുക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്.
മീറ്റിംഗ് റോട്ടറി പ്രസിഡൻ്റ് മനോജ് അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.
വൊസാർഡ് പ്രോജക്ട് കോ – ഓർഡിനേറ്റർ മെർലിൻ ടോമി സ്വാഗതം ആശംസിച്ചു
ജനപ്രതിനിധികളായ തങ്കമണി സുരേന്ദ്രൻ, ബിന്ദു മണിക്കുട്ടൻ,രമാ മനോഹരൻ, സന്ധ്യ ജയൻ , റോട്ടറി ക്ലബ്ബ് സെക്രട്ടറി പ്രദീപ് S മണി,ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ, അനീഷ് ജോസഫ്, വൊസാർഡ് ഡയറക്ടർ ഫാദർ ജോസ് ആൻ്റെണി ,
കിരൺ അഗസ്റ്റിൻ
എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഡോ. ആതിര ചന്ദ്രൻ DMHP നോഡൽ ഓഫീസ്സർ, ചാക്കോച്ചൻ അമ്പാട്ട് LLC കോർഡിനേറ്റർ എന്നിവർ ക്ലാസ്സ് നയിച്ചു.
പ്രോഗ്രാമിൽ ജനപ്രതിനിധികൾ, , ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, , അംഗൻവാടി, , മാനസികാരോഗ്യ ചികിത്സയിലുള്ളവരുടെ കുടുംബാംഗങ്ങൾ,മറ്റു സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുത്തു.