പാചകവാതക വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് അടുക്കള സമരം നടത്തി


കട്ടപ്പന : ബി ജെ പി അധികാരത്തിൽ കയറിയാൽ അൻപതു രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ നൽകുമെന്ന് പറഞ്ഞിട്ട് അൻപതു രൂപയ്ക് അര ലിറ്റർ പെട്രോൾ പോലും കിട്ടാത്ത അവസ്ഥയാണ് ഇന്ന് നിലവിൽ ഉണ്ടായിരിക്കുന്നതെന്നു എ ഐ സി സി അംഗം ഇ എം അഗസ്തി പ്രസ്താവിച്ചു. പാജകവാതക വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അടുക്കള സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ട് അമ്മമാർ അടുക്കളയിൽ നരകയാധന അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു പ്രതിക്ഷേതധർണ്ണയിൽ മണ്ഡലം പ്രസിഡന്റ് കെ എസ് സജീവ് അധ്യക്ഷത വഹിച്ചു, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി ജെ ജേക്കബ്, മുഖ്യ പ്രഭാഷണം നടത്തി നേതാക്കളായ പ്രശാന്ത് രാജു, എ എം സന്തോഷ്, സിജു ചക്കുംമൂട്ടിൽ, ഷാജി വെള്ളംമാക്കൽ, എബ്രഹാം പന്തമാക്കൽ, സാജൻ നിർമലാസിറ്റി, റോബിൻ ജോസഫ്, പ്രിൻസ് ജോസഫ്, ജിജോ ജോസഫ്, ജോമോൻ സാബു, ജിത്ത് വി സി തുടങ്ങിയവർ സംസാരിച്ചു.