പ്രധാന വാര്‍ത്തകള്‍
ജിഎസ്ടി വരുമാനത്തിൽ വർധന; ഒക്ടോബറിൽ സമാഹരിച്ചത് 1.50 ലക്ഷം കോടി
ന്യൂഡല്‍ഹി: ഒക്ടോബറിൽ ചരക്ക് സേവന നികുതിയിനത്തില്‍ (ജിഎസ്ടി) 1.52 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം. തുടർച്ചയായ എട്ടാം മാസമാണ് ജിഎസ്ടി സമാഹരണം 1.40 ലക്ഷം കോടി രൂപ കടക്കുന്നത്.
ഇത് രണ്ടാം തവണയാണ് 1.50 ലക്ഷം കോടി കടക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിലിൽ 1.50 ലക്ഷം കോടി രൂപ ലഭിച്ചിരുന്നു. ഒക്ടോബറിലെ ജിഎസ്ടി വരുമാനത്തിലെ കുതിപ്പിന് കാരണം ഉത്സവ സീസണിലെ വ്യാപാരമാണ്.
ഒക്ടോബറിൽ കേന്ദ്ര ജിഎസ്ടിയിൽ 26,039 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിൽ 33,396 കോടി രൂപയും സമാഹരിച്ചു. 10,505 കോടി രൂപ സെസ് ഇനത്തിലും ലഭിച്ചു.