ജീവനോടെ കുഴിച്ചിട്ട് ഭർത്താവ്; അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി യുവതി
വാഷിംഗ്ടണ്‍: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പ്രത്യേകിച്ച് ഗാർഹിക പീഡനം, ഇന്ന് പല രാജ്യങ്ങളിലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഗാർഹിക പീഡനത്തെ കുടുംബാംഗങ്ങളിൽ നിന്നോ അല്ലെങ്കിൽ വീടിനുള്ളിൽ നിന്നോ നേരിടുന്ന അക്രമം എന്നാണ് നിർവചിക്കുന്നത്. ലൈംഗികാതിക്രമങ്ങൾ മാത്രമല്ല ഇതിൽ ഉൾപ്പെടുന്നത്. ശാരീരികവും മാനസികവുമായ പീഡനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഇപ്പോൾ, ഭർത്താവിനാൽ ജീവനോടെ കുഴിച്ചുമൂടപ്പെട്ട യുവതി അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയതാണ് ശ്രദ്ധ നേടുന്നത്. അമേരിക്കയിലാണ് സംഭവം. വാഷിംഗ്ടണ്‍ സ്വദേശിയായ യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേല്‍പിച്ച ശേഷം ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.
കുത്തിപ്പരിക്കേല്‍പിച്ച ശേഷം യുവതിയുടെ വായ, കഴുത്ത്, കൈകാലുകൾ എന്നിവ ടേപ്പ് ഉപയോഗിച്ച് കെട്ടിയാണ് വനത്തിനുള്ളിലേക്ക് കൊണ്ടുപോയി കുഴിച്ചിട്ടത്. എന്നിരുന്നാലും, കുഴിക്കുള്ളിൽ കിടന്ന് തന്നെ അവർ മണ്ണ് നീക്കം ചെയ്ത് അത്ഭുതകരമായി രക്ഷപ്പെടുയായിരുന്നു.