കായികംപ്രധാന വാര്‍ത്തകള്‍
ലഹരിയോട് നോ പറഞ്ഞ് മലയാളി ചിരിക്ലബ്ബ്
ലഹരിയോട് നോ പറയാം എന്ന സന്ദേശവുമായി മലയാളി ചിരിക്ലബ്ബ് കൂട്ടയോട്ടവും സൗഹ്യദ ഫുട്ബോൾ മത്സരവും ഇന്ന് വൈകിട്ട് 4 മണിക്ക് ഇടുക്കികവല നിന്ന് ആരംഭിക്കുകയും ATS അരീനയില്‍ അവസാനിക്കുകയും ചെയ്യും. കൂട്ടയോട്ടം ഫാളാഗ് ഓഫ് ചെയ്യുന്നത് കട്ടപ്പന മുൻസിപ്പൽ ചെയർപെഴ്സൺ ഷൈനി സണ്ണി ചെറിയാനും, ഫുട്ബാൾ സൗഹൃദ മത്സരം ഉദ്ഘാടനം ചെയ്യുന്നത് കട്ടപ്പന DYSP നിഷാദ്മോൻ, ലഹരിക്കെതിരെ സന്ദേശം എക്സൈസ് ഇൻസ്പെക്ടർ സുരേഷ് പി.കെ യും നിര്‍വ്വഹിക്കും. ഫുട്ബോള്‍ മത്സരത്തില്‍ ജില്ലയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുമെന്ന് മലയാളി ചിരിക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.