Idukki വാര്‍ത്തകള്‍
വിസതട്ടിപ്പ് കേസിൽ ഇടുക്കി ചുരുളി സ്വദേശികളായ രണ്ടുപേരെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു

വിസതട്ടിപ്പ് കേസിൽ ഇടുക്കി ചുരുളി സ്വദേശികളായ രണ്ടുപേരെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു.
ചുരുളി കഞ്ഞിക്കുഴി നെല്ലിക്കുന്നേൽ സായന്ത്, സജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ രണ്ടും മൂന്നും പ്രതികളാണ്. ഒന്നാം പ്രതി ബിന്ദു സജീവ് വിദേശത്തേയ്ക്കു കടന്നതിനാൽ അറസ്റ്റുചെയ്യാനായില്ല. അറസ്റ്റിലായ രണ്ടുപേരെയും ഇടുക്കി കോടതിയിൽഹാജരാക്കി. കോടതി റിമാൻഡ് ചെയ്ത പ്രതികളെ മുട്ടം ജില്ലാജയിലിലേക്ക് മാറ്റി. പോർച്ചുഗലിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് മൂന്നു പേരിൽ നിന്നായി 17 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇവരുടെ പരാതിയിലാണ് അറസ്റ്റ്. ജോലി ശരിയാകാത്തതിനെ തുടർന്ന് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകിയില്ല . തുടർന്ന് ഇവർ കഞ്ഞിക്കുഴി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.