പ്രധാന വാര്‍ത്തകള്‍
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 19 കാരികളായ കൂട്ടുകാരികള്‍ ആത്മഹത്യ ചെയ്തു.

പൂനെ (മഹാരാഷ്ട്ര) : മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 19 കാരികളായ കൂട്ടുകാരികള്‍ ആത്മഹത്യ ചെയ്തു. പൂനെയിലെ ഹദസ്പാര്‍ നഗരത്തിലാണ് സംഭവം.
ഒരേ ബില്‍ഡിംഗില്‍ താമസിക്കുന്ന ബാല്യകാല സുഹൃത്തുക്കളാണ് ഒരു മണിക്കൂറിന്റെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്തത്.
രണ്ട് പേരിലൊരാള്‍ വൈകീട്ട് 6.30 ഓടെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ അരവിന്ദ് ഗോക്ലെ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റുന്നതിനിടെ കൂട്ടുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. നാല് നില കെട്ടിടത്തിന് മുകളില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. വൈകീട്ട് 7.30 ഓടെയായിരുന്നു മരണമെന്നും പൊലീസ് പറഞ്ഞു.