പ്രധാന വാര്‍ത്തകള്‍
നവതരംഗ സിനിമകളുടെ തമ്പുരാൻ ഗൊദാർദ് അന്തരിച്ചു
ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാക്കന്മാരിൽ ഒരാളായ ഗൊദാർദ് (91) അന്തരിച്ചു. 1950 കളിലും 1960 കളിലും സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ഒരു ചലച്ചിത്രകാരനായിരുന്നു ഗൊദാർദ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ചലച്ചിത്ര സൈദ്ധാന്തികരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. ‘രാഷ്ട്രീയ സിനിമയുടെ’ ശക്തനായ വക്താവ്, ചലച്ചിത്ര നിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ഗൊദാർദ്.
തിരക്കഥാ രചനയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അദ്ദേഹത്തിന്‍റെ എല്ലാ ചിത്രങ്ങളും പരീക്ഷണാത്മക സ്വഭാവമുള്ളവയായിരുന്നു. ബ്രെത്ത്ലെസ് ആയിരുന്നു ആദ്യ സിനിമ. 1969-ൽ പുറത്തിറങ്ങിയ എ വുമൺ ഈസ് എ വുമൺ ആയിരുന്നു കളറിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം.