പ്രധാന വാര്‍ത്തകള്‍
ഒരു ലിഫ്റ്റ് കിട്ടി, കേറി പോന്നു : ഇടക്ക് ഒരു ശൂ.. ശൂ വിളി..ബൈക്കിനു പിന്നിൽ മൂർഖന്റെ യാത്ര


അടിമാലി > വാളറ സ്വദേശി അജയ് വീട്ടില്‍നിന്നും നേര്യമംഗലത്തെ ജോലിസ്ഥലത്തേക്ക് പോകുംവഴി ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമെത്തിയപ്പോഴാണ് ടയര്‍പഞ്ചറായത് പോലെ ശബ്ദം കേട്ടത്.
ഉടന്‍ ബൈക്ക് നിര്‍ത്തി നോക്കിയപ്പോള്‍കണ്ടത് സീറ്റിന് പിന്നിലായി ചീറ്റികൊണ്ട് ഉയര്‍ന്നുനില്‍ക്കുന്ന മൂര്‍ഖന്‍പാമ്ബിനെ. മൂന്നര കിലോമീറ്റര്‍യാത്രചെയ്തപ്പോഴാണ് പാമ്ബ് തലപൊക്കിയത്.
ചാടിയിറങ്ങിയതിനാല്‍കടികൊള്ളാതെ രക്ഷപ്പെട്ടു. അടുത്തുകിടന്ന കമ്ബുകൊണ്ടു തട്ടി പാമ്ബിനെ കാട്ടിലേക്ക് ഓടിച്ചു. പാമ്ബിനെ ഓടിച്ചെങ്കിലും പേടിച്ച അജയ് ബൈക്ക് കഴുകിയ ശേഷമാണ് യാത്ര തുടര്‍ന്നത്. മഴക്കാലത്ത് വീട്ടിലും മറ്റും ഇട്ടിരിക്കുന്ന വാഹനങ്ങളിലും ഊരി ഇട്ടിരിക്കുന്ന ചെരുപ്പുകളിലും ഇഴജന്തുക്കള്‍കയറിക്കൂടാനുള്ള സാധ്യത ഏറെയാണ്.