പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രീസ്‌കൂള്‍ കിറ്റ് വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴീല്‍ അഴുത ഐ സി ഡി എസ് പ്രോജക്ടിനു കീഴിലെ 136 അങ്കണവാടികളിലേക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള അങ്കണവാടി പ്രീസ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വിവിധ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ജൂണ്‍ 21 ന് 11 മണി വരെ ലഭിക്കും. ടെന്‍ഡര്‍ അപേക്ഷകള്‍ അന്നേ ദിവസം 12. 30 വരെ സ്വീകരിക്കും. വൈകിട്ട് 3 ന് പീരുമേട് അഴുത ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869 233281.













































































