Idukki വാര്‍ത്തകള്‍
മറിയ ഉമ്മൻ്റെ പേര് ചർച്ചയിൽ; കോൺഗ്രസിൽ പുതിയ നീക്കമോ?

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മൂത്ത മക്കള്‍ മറിയ ഉമ്മന്‍റെ പേരും ചര്‍ച്ചയില്‍. ചെങ്ങന്നൂര്‍ മത്സലത്തിലാണ് മറിയ ഉമ്മന്‍റെ പേര് ഉയര്‍ന്നത്. മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത ചാണ്ടി ഉമ്മൻ തള്ളിയിരുന്നു. മക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ടെന്നും അത് പാലിക്കുമെന്നുമായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്. മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറയുന്നു. അതേസമയം അരൂരിൽ ഷാനിമോൾ ഉസ്മാനൊപ്പം എം പി പ്രവീൺ, എ എഷുക്കൂർ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. തൃപ്പൂണിത്തുറയിൽ ദീപക് ജോയിക്കായി സമ്മർദ്ദം തുടരുകയാണ് കെ ബാബു.













































































