കെ.ഡി.എഫ് പ്രഥമ യോഗം കട്ടപ്പനയിൽ നടന്നു


കട്ടപ്പന: കട്ടപ്പന ഡെവലപ്മെൻ്റ് ഫോറത്തിന്റെ പ്രഥമ യോഗം കട്ടപ്പന ഇമിഗ്രന്റ് അക്കാദമിയിൽ നടന്നു.മുതിർന്ന മാധ്യമ പ്രവർത്തകൻ
എം.സി ബോബൻ ആധ്യക്ഷത വഹിച്ചു. സജിദാസ് മോഹൻ, വിപിൻ വിജയൻ, എസ്.സൂര്യലാൽ, ലിറ്റിഷ് മാത്യു,അരുൺ.എം.നായർ,സിജോ എവറസ്റ്റ്, അനീഷ് തോണക്കര, രാജേഷ് സി.ആർ,സുമിത് മാത്യു
എന്നിവർ സംസാരിച്ചു.
കട്ടപ്പനയുടെ പ്രാഥമിക വികസന വിഷയങ്ങളെപ്പറ്റി യോഗം ചർച്ച ചെയ്തു.
നഗരസഭയുടെയും, രാഷ്ട്രീയ, സമുദായിക, സാംസ്‌കാരിക സംഘടനകളുടെയും പിന്തുണയോടെ പ്രവർത്തനം നടത്തുന്നതിനും പ്രഥമ പരിഗണന എന്ന നിലയിൽ ട്രാഫിക്, മാലിന്യ സംസ്കരണം,പൊതു കളിസ്ഥലം, തണലിടം എന്നീ വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തുവൻ യോഗം തീരുമാനിച്ചു.പ്രസ്തുത വിഷയങ്ങളിൽ കൃത്യമായി പഠനങ്ങൾ നടത്തി ചർച്ച ചെയ്ത് നഗരസഭക്ക് ഉൾപ്പടെ റിപ്പോർട്ട് സമർപ്പിക്കുന്നത്തിനും പ്രശ്നപരിഹാര മാർഗങ്ങൾ കണ്ടെത്തി പ്രവർത്തികമാക്കുന്നതിനും തീരുമാനിച്ചു. കട്ടപ്പനയുടെ വികസനത്തിനായി വിവിധ സംഘടനാ പ്രതിനിധികളുടെ കൂട്ടായ്മയയായാണ് കെ.ഡി.എഫ് പ്രവർത്തിക്കുന്നത്.