നാട്ടുവാര്‍ത്തകള്‍
മണിമലയാര്‍, പുല്ലകയാര്‍ എന്നിവിടങ്ങളില്‍ അടിഞ്ഞു കൂടിയ പാറക്കല്ലും മണല്‍ എക്കല്‍ മിശ്രിതവും ലേലം ചെയ്യുന്നു
മണിമലയാര്‍, പുല്ലകയാര്‍ എന്നിവിടങ്ങളില്‍ അടിഞ്ഞു കൂടിയ പാറക്കല്ലും മണല്‍ എക്കല്‍ മിശ്രിതവും ലേലം ചെയ്യുന്നു. കൊക്കയാര്‍ വില്ലേജ് പരിധിയിലുളള മുക്കുളം യാര്‍ഡില്‍ സൂക്ഷിച്ചിട്ടുളള 1901.68 ക്യുബിക് മീറ്റര്‍ പാറക്കല്ലുകള്‍ ക്യൂബിക് മീറ്ററിന് 1528.84 രൂപ അടിസ്ഥാന വില നിരക്കിലും ബോയിസ് എസ്റ്റേറ്റ് യാര്‍ഡില്‍ സൂക്ഷിച്ചിട്ടുളള 3525.85 ക്യുബിക് മീറ്റര്‍ മണല്‍ എക്കല്‍ മിശ്രിതം ക്യുബിക് മീറ്ററിന് 1421.1 രൂപ നിരക്കിലും സെപ്റ്റംബര്‍ 14 ന് രാവിലെ 11 മണിക്ക് കൊക്കയാര്‍ വില്ലേജാഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര്‍ അന്നേ ദിവസം പകല്‍ 11 മണിക്ക് മുമ്പ് കൊക്കയാര്‍ വില്ലേജ് ആഫീസില്‍ ഹാജരാകണം.