നാട്ടുവാര്‍ത്തകള്‍
സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റു ചെയ്ത ക്ലബ്ബുകളെ പങ്കെടുപ്പിച്ച് സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ടീം അംഗങ്ങളുടെ പ്രായം 40 വയസ്സില്‍ കവിയാന്‍ പാടില്ല. ജില്ലാ തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ എന്നീ ക്രമത്തില്‍ പ്രൈസ് മണി ലഭിക്കും. താല്‍പര്യമുള്ള യൂത്ത് ക്ലബ്ബുകള്‍ സെപ്റ്റംബര്‍ 5 ന് മുമ്പ് തൊടുപുഴ ജില്ലാ യുവജന കേന്ദ്രത്തില്‍ നേരിട്ടോ, 9447402042 എന്ന വാട്‌സപ്പ് നമ്പര്‍ മുഖേനയോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895183934