16കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ


തൊടുപുഴ: 16കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ.
വാഴത്തോപ്പ് സ്വദേശി ജിന്റോയെയാണ് (25) ഇടുക്കി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2016 ഏപ്രിലിലാണ് സംഭവം. പ്രദേശത്തെ റോഡ് പണിയുടെ ഭാഗമായി മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി എത്തിയതായിരുന്നു പ്രതി. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇടുക്കി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഏഴ് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് അഞ്ച് വര്‍ഷം തടവും 5000 രൂപയുമാണ് പിഴ. പിഴയായി ലഭിക്കുന്ന തുക പൂര്‍ണ്ണമായും കുട്ടിയ്ക്ക് നല്‍കാനും നിര്‍ദേശമുണ്ട്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സനീഷ് എസ്.എസ്. ഹാജരായി.