6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍

തോട്ടം മേഖലയില്‍ സര്‍ക്കാര്‍ മികച്ച വിദ്യാഭ്യാസ സാഹചര്യമൊരുക്കി: വാഴൂര്‍ സോമന്‍ എംഎല്‍എ





വണ്ടിപ്പെരിയാര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തനം തുടങ്ങി

മികച്ച വിദ്യാഭ്യാസ സാഹചര്യം ഉറപ്പുവരുത്തുന്നതിനായി അടിസ്ഥാനസൗകര്യ വികസനത്തിലൂന്നിയ വിവിധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. അഴുത ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന മഞ്ചുമല ഗവ. യുപി സ്‌കൂളിന് സമീപം സജ്ജീകരിച്ച പെണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം മേഖലയിലെ സാധാരണക്കാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസ സാഹചര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ ഏറെ മുന്നിലാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാലതി പി അധ്യക്ഷത വഹിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന്‍ മുഖ്യപ്രഭാഷണം നടത്തി.
അഴുത ബ്ലോക്ക് പ്രദേശത്തെ തോട്ടം മേഖലകളില്‍ പണിയെടുക്കുന്ന പട്ടികജാതി കുടുംബങ്ങളില്‍ നിന്നുള്ള അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സുരക്ഷിത താമസമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മഞ്ചുമല ഗവ. യുപി സ്‌കൂളിന് സമീപം രണ്ട് കോടി പന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി 2021 ല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി തസ്തികളില്‍ നിയമനം നടത്തി. 2023-24 അധ്യായന വര്‍ഷം മുതല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി വിപുലമായ പ്രവേശനോത്സവമാണ് സംഘടിപ്പിച്ചത്.
30 കുട്ടികള്‍ക്കാണ് ഹോസ്റ്റലില്‍ പ്രവേശനം ലഭിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി 4 ഡോര്‍മെറ്ററികള്‍, 2 സ്റ്റഡി റൂമുകള്‍, മെസ്സ് ഹാള്‍, കിച്ചന്‍, സ്റ്റോര്‍ റൂം, വര്‍ക്ക് ഏരിയ എന്നിവ ഒരുക്കിയിട്ടുണ്ട്. രണ്ടുനിലകളിലും ടോയ്‌ലറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കാവശ്യമായ യൂണിഫോം, സ്റ്റേഷനറി, ഭക്ഷണം എന്നിവ പട്ടികജാതി വികസന വകുപ്പ് സൗജന്യമായിട്ടാണ് നല്‍കുന്നത്. സ്‌കൂള്‍ വിട്ട് ഹോസ്റ്റലില്‍ എത്തുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി 10 അധ്യാപകരുടെ ട്യൂഷന്‍ തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ വാര്‍ഡന്‍, വാച്ചര്‍, രണ്ട് കുക്ക്, ഒരു സ്വീപ്പര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് പ്രതിമാസം 3125 രൂപയാണ് ഭക്ഷണ ആവശ്യങ്ങള്‍ക്കായി വകുപ്പ് ചെലവഴിക്കുന്നത്. അതോടൊപ്പം അധികം സൗകര്യം ഏര്‍പ്പെടുത്തുന്നതിന് 96.8 ലക്ഷവും ഫര്‍ണീച്ചര്‍ വാങ്ങുന്നതിനായി 8.81 ലക്ഷവും 2022-23 വര്‍ഷം പട്ടികജാതി വികസന വകുപ്പ് അനുവദിച്ചിട്ടുണ്ട്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി എം നൗഷാദ്, ഷാജി പൈനാടത്ത്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോഷി ജോസഫ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ദിലീപ് കെ എം, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!