സമീപവാസിയുടെ പുരയിടത്തില്‍ നില്‍ക്കുന്ന മരം അപകട ഭീഷണി സൃഷ്ടിക്കുന്നതായി പരാതി നല്‍കിയ വൃദ്ധദമ്ബതികള്‍ ഉപയോഗിച്ചിരുന്ന കുടിവെള്ള സ്രോതസ് നികത്തി ഉടമ


നെടുങ്കണ്ടം : സമീപവാസിയുടെ പുരയിടത്തില്‍ നില്‍ക്കുന്ന മരം അപകട ഭീഷണി സൃഷ്ടിക്കുന്നതായി പരാതി നല്‍കിയ വൃദ്ധദമ്ബതികള്‍ ഉപയോഗിച്ചിരുന്ന കുടിവെള്ള സ്രോതസ് നികത്തി ഉടമ..
50 വര്‍ഷമായി പ്രദേശവാസികള്‍ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന ജല സ്രോതസാണ് നികത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. നെടുങ്കണ്ടം കളപ്പുരക്കല്‍ ജോസഫ് ദേവസ്യയാണ് പരാതിക്കാരന്‍. ജോസഫും ഭാര്യ മറിയാമ്മയും പറയുന്നതിങ്ങനെ.
വര്‍ഷങ്ങളായി ഇവിടെ താമച്ച് വരുകയാണ്.വീടിനോട് ചേര്‍ന്ന് ഒരു വലിയ മരം അപകട ഭീഷണി ഉയര്‍ത്തി നിന്നിരുന്നു. മഴയും കാറ്റും ശക്തമായതോടെ മരം വീടിന് മുകളിലേക്ക് വീഴുമെന്ന ഭയമായി. ഇതോടെ പഞ്ചായത്തിലും അധികൃതര്‍ക്കും പരാതി നല്‍കി. ഇക്കഴിഞ്ഞ 12 ന് മരം വെട്ടിമാറ്റി.
മരം വെട്ടിമാറ്റിയ ശേഷം ഉടമ സമീപത്തെ ജല സ്രോതസ് മണ്ണും കല്ലുമിട്ട് മൂടി. മരം വെട്ടാന്‍ പരാതി നല്‍കിയതാണ് വൈരാഗ്യത്തിന് കാരണം. ജല സ്രോതസ് നാട്ടുകാര്‍ വര്‍ഷങ്ങളായി ഉപയോഗിച്ച് വന്നിരുന്നതാണ്.നാട്ടുകാര്‍ പരാതി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവര്‍ക്ക് നല്‍കി. കല്ലും മണ്ണും നീക്കം ചെയ്ത് കുടിവെള്ള പ്രതിസന്ധി പരിഹരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. വനം വകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിച്ച വിഷയത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി.