ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ ഇടത് സര്‍ക്കാരിനെ വിശ്വസിച്ചവര്‍ക്ക് ഇത് അഭിമാന നിമിഷമെന്ന് സി.പി.എം.ജില്ലാ കമ്മിറ്റി

കട്ടപ്പന: ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ ഇടത് സര്‍ക്കാരിനെ വിശ്വസിച്ചവര്‍ക്ക് ഇത് അഭിമാന നിമിഷമെന്ന് സി.പി.എം.ജില്ലാ കമ്മിറ്റി.
പ്രശ്‌നത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം . സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് കേരളത്തിന് വേണ്ടി ഹാജരാകുന്നത്. കരുതല്‍ മേഖല പൂജ്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയിലേയ്ക്കും നീങ്ങിയത്. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള കൃഷിയിടങ്ങള്‍ ജനവാസ കേന്ദ്രങ്ങള്‍ ഇവയെല്ലാം ഒഴിവാക്കി വനം പരിസ്ഥിതി മന്ത്രാലയത്തിനും എംപവേര്‍ഡ് കമ്മിറ്റിയ്ക്കും സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
2011 ല്‍ കേന്ദ്രമന്ത്രി ജയറാം രമേശ് 10 കിലോമീറ്റര്‍ കരുതല്‍ മേഖല പ്രഖ്യാപിച്ചപ്പോള്‍ 12 കിലോമീറ്ററാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ വാദിച്ചിരുന്നു.2003 ല്‍ കെ. സുധാകരന്‍ വനം മന്ത്രിയായിരിക്കെയാണ് ജില്ലയിലെ കര്‍ഷകരെ തകര്‍ക്കാന്‍ മൂന്ന് വന്യ ജീവി സങ്കേതങ്ങള്‍ കൂടി പ്രഖ്യാപിച്ചത്. അധികാരം കിട്ടിയപ്പോള്‍ മലയോര ജനതയെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ് . ഇതിനെതിരെ ജനങ്ങള്‍ക്ക് ഒപ്പം നിന്നത് ഇടതുപക്ഷമാണെന്ന് സി.പി.എം.ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്, നേതാക്കളായ കെ.എസ്.മോഹനന്‍, വി.ആര്‍.സജി, എം സി ബിജു, കെ പി സുമോദ് എന്നിവര്‍ പറഞ്ഞു.