Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ആർ.മുരളീധരൻ്റെ “കുളിരോലും ഓർമകൾ തൊട്ടുണർത്തുന്നിതാ”എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.


പുരോഗമന കലസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗവും നാടക പ്രവർത്തകനുമായ ആർ.മുരളീധരൻ എഴുതിയ ‘കുളിരോലും ഓർമകൾ തൊട്ടുണർത്തുന്നിതാ’ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നടന്നു. ജില്ലാ പഞ്ചായത്തംഗവും എഴുത്തുകാരനുമായ ജിജി കെ ഫിലിപ്പ് പുസ്തകത്തിൻറെ പ്രകാശന കർമ്മം നിർവഹിച്ചു.പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗം എം.സി ബോബൻ പുസ്തകം ഏറ്റുവാങ്ങി ഏറ്റുവാങ്ങി.കല്ലാർ പട്ടംകോളനിയിലെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള ആർ.മുരളീധരന്റെ ഓർമക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. കവി കെ.ആർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.കാഞ്ചിയാർ രാജൻ ആമുഖപ്രഭാഷണം നടത്തി.കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ, സാംസ്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്.സൂര്യലാൽ,പുഷ്പമ്മ,ജോസ് വെട്ടിക്കുഴ,
സി.ആർ മുരളി, നന്ദൻ മേനോൻ,ബാബു പൗലോസ്,അഡ്വക്കേറ്റ് ദീപു എന്നിവർ സംസാരിച്ചു.