Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ NCC യൂണിറ്റിനെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു.


ക്ലീൻ ആൻഡ് പ്ലാസ്റ്റിക് ഫ്രീ ചെമ്മണ്ണാർ എന്ന പദ്ധതിയുടെ ഉദ്ഘാടനം ആയിരുന്നു ഈ പരിസ്ഥിതി ദിനത്തിൽ നടത്തപ്പെട്ടത്. ആദ്യപടി എന്ന നിലയിൽ ചെമ്മണ്ണാറും പരിസരപ്രദേശങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി. പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അഗസ്റ്റിൻ എം എ നിർവഹിച്ചു. സ്കൂളിലെ എൻഎസ്എസ്, റോവർ ആൻഡ് റേഞ്ചർ അംഗങ്ങളും ഈ പദ്ധതിയുടെ ഭാഗമായി. NCC ഓഫീസർ ക്യാപ്റ്റൻ ജയൻ പിസി, NSS പ്രോഗ്രാം ഓഫീസർ ശ്രീമതി സൗമി ജോസ്, റോവർ ലീഡർ ശ്രീ ബോബിൻ സണ്ണി, റെയിഞ്ചർ ലീഡർ ശ്രീമതി സ്മിത തോമസ് എന്നിവർ നേതൃത്വം നൽകി.