നാട്ടുവാര്‍ത്തകള്‍
തദ്ദേശിയ ജനതയുടെ അന്തർദേശീയ ദിനാചരണ വാരാഘോഷം ഉദ്ഘാടനം ചെയ്തു


പൈനാവ് : ഏകലവ്യ മോഡൽ റസിഡൻസിഷ്യൽ സ്കൂളിൽ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം വാരാഘോഷം സ്കൂളിൽ സമുചിതമായി നടന്നു.ചടങ്ങ് ട്രൈബൽ ഡിപ്പാർട്മെന്റ് പ്രൊജക്റ്റ് ഓഫീസർ ശ്രീ അനിൽ ജി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രെസ് ജെസ്സി മോൾ എ ജെ അദ്ധ്യക്ഷയായിരുന്നു. ഇടുക്കി ടി ഇ ഒ ആനിയമ്മ ഫ്രാൻസിസ് പങ്കെടുത്തു.
ഊരാളി കൂത്ത് കലാകാരനും ഫോക് ലോർ അക്കാഡമി ജേതാവുമായ ശ്രീ.ഗംഗാധരൻ പണിയുരാളിയെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ
അധ്യാപകരായ വരുൺ കെ കെ, മനോജ് കുമാർ, ഷാന്റി, സ്കൂൾ മാനേജർ ഹരിനാഥ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കുട്ടികൾക്കായി അവർ തന്നെ നിർമ്മിച്ച ‘എന്നിലൂടെ’ എന്ന ഡോക്യുമെൻ്ററി പ്രദർശനവും നടന്നു.